തടവുകാരുടെ സേവനം ഉപയോഗിച്ച് ജയിലിൽ നടത്തുന്ന എല്ലാ ജോലികൾക്കും (മരപ്പണി, കൊല്ലപ്പണി, തയ്യല്‍, നെയ്ത്ത്, അച്ചടി, ബൈന്‍ഡിംങ്, സോപ്പ് നിര്‍മ്മാണം, ഫുഡ് യൂണിറ്റ്, ക്യഷിപ്പണി മുതലായവ) അന്തേവാസികൾക്ക് ജയില്‍ വകുപ്പ് മെച്ചപ്പെട്ട വേതനമാണ് നല്‍കുന്നത്.
അന്തേവാസികള്‍ക്ക് ജോലി നല്‍കുമ്പോള്‍ അവരുടെ സാമൂഹ്യ ചുറ്റുപാട്, വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, പ്രവര്‍ത്തന പരിചയം മുതലായവ പരിഗണനയില്‍ എടുക്കുന്നു.
63/- രൂപ മുതല്‍ 170/- രൂപ വരെ ദിവസവേതനം ഒരു ദിവസത്തെ സാധാരണ ജോലിയ്ക്ക് നല്‍കുന്നു. അധിക ജോലിയ്ക്ക് വ്യത്യസ്തമായ അധിക നിരക്കും നല്‍കിവരുന്നു. (അധിക ജോലിക്കുളള അധിക വേതനം ഉള്‍പ്പെടെ ആകെ 230/- രൂപ വരെ ഒരു തടവുകാരന് ഒരു ദിവസം ലഭിക്കാവുന്നതാണ്)