എല്ലാ ജയിലുകളിലും ചെസ്സ്, ക്യാരംസ്, ലുഡോ മുതലായ ഇൻഡോർ ഗെയിമുകളിലും സ്ഥല സൗകര്യമുള്ള ജയിലുകളിൽ ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ തുടങ്ങിയ ഔട്ട്ഡോർ ഗെയിമുകളിലും ഏർപ്പെടുന്നതിനുള്ള സൗകര്യം ലഭ്യമാണ്. തടവുകാർക്ക് ടെലിവിഷൻ പരിപാടികൾ കാണുന്നതിനും, പാട്ടു കേൾക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എഫ്.എം റേഡിയോ സംപ്രേഷണം ആസ്വദിക്കുന്നതിനും, പ്രധാനപ്പെട്ട ജയിലുകളിൽ പാട്ട്, നാടകം തുടങ്ങിയ കലാപരിപാടികളും, കായിക മത്സരങ്ങളിലും ഏർപ്പെടുന്നതിനുള്ള സൗകര്യവും നൽകി വരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികളുടെ എഫ്.എം റേഡിയോ നിലയം പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജയിലുകളിലും വർഷത്തിൽ ഒരിക്കൽ ജയിൽ ക്ഷേമ ദിനാഘോഷം, കലാ - കായിക മത്സരങ്ങളും, സാംസ്‌കാരിക പരിപാടികളും ഉൾപ്പെടുത്തി നടത്തിവരുന്നു. ദേശീയ ഉത്സവ ദിവസങ്ങളും, മറ്റ് ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും അന്തേവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു വരുന്നു. പതിനഞ്ചു അന്തേവാസികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ ദിനപത്രങ്ങളും, മറ്റ് പ്രസിദ്ധീകരണങ്ങളും നൽകുന്നു. എല്ലാ ജയിലുകളിലും വിപുലമായ ലൈബ്രറി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.