തടവുകാര്‍ക്ക് തൊഴില്‍ അധിഷ്ഠിതമായ പരിശീലനം നല്‍കുക എന്ന ഉദ്യേശ്യത്തോടെ അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ തൊഴിലുകളില്‍ പരിശീലനം കൊടുക്കുകയും തൊഴിലില്‍ നേടിയ പ്രാവീണ്യം ഉത്പാദനക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യമുളള തടവുകാര്‍ ജയിലില്‍ ഉണ്ടെങ്കില്‍ അവരെ ഉപയോഗിച്ച് മറ്റ് തടവുകാര്‍ക്ക് പരിശീലനം കൊടുക്കുക വഴി ഇത്തരം യൂണിറ്റുകളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. ബാർബർമാരുടെ സേവനം സമൂഹത്തിന് വളരെയേരെ ആവശ്യമുണ്ട് എന്ന ബോദ്ധ്യത്തില്‍ ബ്യൂട്ടീഷ്യൻ കോഴ്സിൽ തടവുകാർക്ക് പരിശീലനം നൽകി കണ്ണൂർ, പൂജപ്പുര, വിയ്യൂർ സെന്‍ട്രല്‍ ജയില്‍ & കറക്ഷണല്‍ ഹോമുകളിലും, ചീമേനി ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോമിലും ബ്യൂട്ടിപാര്‍ലറുകൾ ആരംഭിച്ചു. ഇത് ലാഭകരമായി പ്രര്‍ത്തിച്ചു വരുന്നു.