K e r a l P r i s o n s

തടവുകാർക്ക് അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, നിയമോപദേശകർ എന്നിവരുമായി, ജാമ്യാപേക്ഷ നൽകുന്നതിനോ, അപ്പീൽ തയ്യാറാക്കുന്നതിനോ, സ്വത്തുക്കൾ സംരക്ഷിക്കുന്നതിനോ, കുടുംബകാര്യങ്ങൾ ക്രമീകരിക്കുന്നതിനോ വേണ്ടി നേരിൽ കണ്ടു സംസാരിക്കുന്നതിനുള്ള സൗകര്യം നൽകിയിട്ടുണ്ട്. സന്ദർശനത്തിനായി വരുന്ന വ്യക്തികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, അംഗീകൃത തിരിച്ചറിയൽ രേഖയുടെ പകർപ്പും ജയിൽ സൂപ്രണ്ടിന് നൽകേണ്ടതാണ്. ഒന്നിൽ കൂടുതൽ സന്ദർശകരുണ്ടെകിൽ ഒരു അപേക്ഷ മതിയാകുന്നതാണ് എന്നാൽ എല്ലാവരുടെയും തിരിച്ചറിയൽ രേഖയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. ജയിലിനുള്ളിൽ കൂടിക്കാഴ്ച നടത്തുന്നതിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ പരമാവധി ദൈര്‍ഘ്യം സാധാരണ അരമണിക്കൂറിൽ കവിയാൻ പാടില്ല. ഒരു തടവുകാരനുമായി കൂടിക്കാഴ്ച നടത്തുന്നവരുടെ എണ്ണം ഒരേസമയം അഞ്ചിൽ കൂടുതലാവാൻ പാടില്ല. ജയിൽ സൂപ്രണ്ടിന്, മതിയായ കാരണങ്ങൾ ഉണ്ടെന്നു ബോധ്യപ്പെടുന്ന പക്ഷം തടവുകാരുടെ കൂടിക്കാഴ്ച നിഷേധിക്കാവുന്നതാണ്. ഒരു തടവുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആണെങ്കിൽ അവിടെ വച്ച് തടവുകാരനുമായുള്ള കൂടിക്കാഴ്ച അനുവദിക്കുന്നതാണ്. നയതന്ത്ര പ്രധിനിധികൾക്കു അവരുടെ രാജ്യത്തെ തടവുകാരെ ജയിലിൽ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തുന്നതിനും ആവശ്യമായ നിയമ സഹായം നൽകുന്നതിനും സാധിക്കുന്നതാണ്.

ബന്ധുക്കള്‍ക്കും, സുഹ്യത്തുക്കള്‍ക്കും, നിയമമോപദേശകര്‍ക്കും തടവുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനുളള സമയം
ശിക്ഷ/റിമാന്റ്/വിചാരണ തടവുകാര്‍ 10.00 AM to 01.00 PM and 02.00 PM to 05.00PM എല്ലാദിവസവും
കോഫേപോസ നിയമപ്രകാരമുളള തടവുകാര്‍ 03.00 PM to 05.00PM ബൂധനാഴ്ച മാത്രം
മറ്റ് കരുതല്‍ തടവുകാര്‍ 03.00 PM to 05.00PM ചൊവ്വാഴ്ച മാത്രം
RegionMasterScripts