അന്തേവാസികൾക്ക് ജയിൽ മോചനാനന്തരം ജീവിതമാർഗം കണ്ടെത്തുന്നതിന് പര്യാപ്തമായ തൊഴിലധിഷ്ഠിത പരിശീലനവും നൈപുണ്യ വികസന പരിപാടികളും നൽകുന്നത് ജയിൽ തെറ്റ് തിരുത്തൽ പ്രക്രിയയിൽ സുപ്രധാനമാണ്. ഇത് തൊഴിൽ നൈപുണ്യം, അച്ചടക്കം, സാമ്പത്തിക സുരക്ഷാ ബോധം, ആത്മ വിശ്വാസം, സ്വാശ്രയത്വം, ജോലിയോടുള്ള ശരിയായ സമീപനം, അന്തസ്സ് എന്നിവ അന്തേവാസികളിൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എല്ലാ വർഷങ്ങളിലും ജയിലുകളിൽ പരമ്പരാഗതവും, ആധുനികവുമായ താഴെ പറയുന്ന തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടികൾ നടത്തിവരുന്നു.
എൽ.ഇ.ഡി ബൾബ് നിർമ്മാണം | ഡ്രൈവിംഗ് | ഫുഡ് മേക്കിങ് |
കമ്പ്യൂട്ടർ കോഴ്സസ് | വസ്ത്ര നിർമ്മാണം | ബ്യൂട്ടി പാർലർ മാനേജ്‌മന്റ് |
ഇലക്ട്രിക്കൽ & പ്ലംബിങ് | ഫാഷൻ ഡിസൈനിങ് | കുമിൾ കൃഷി |
അലുമിനിയം ഫാബ്രിക്കേഷൻ | റെഡി മെയ്ഡ് വസ്ത്ര നിർമ്മാണം | ഹെൽത്ത് & സാനിറ്റേഷൻ |
മൊബൈൽ ഫോൺ ടെക്നോളജി | ഫർണിചർ നിർമ്മാണം | റബ്ബർ ടാപ്പിങ് പരിശീലനം |
വെൽഡിങ് | കളിപ്പാട്ട നിർമ്മാണം | സോപ്പ് നിർമ്മാണം |
ഫിനാൻഷ്യൽ അക്കൗണ്ടിംഗ് | പേപ്പർ ബാഗ് നിർമ്മാണം | ഫിനൈൽ നിർമ്മാണം |
വാഹന റിപ്പയറിങ് | കുട നിർമ്മാണം | ഡോക്യുമെന്ററി പ്രൊഡക്ഷൻ |
എ.സി./ റഫ്രിജറേറ്റർ ടെക്‌നീഷ്യൻ | തടിപ്പണി | എഡിറ്റിംഗ് |
സോളാർ എനർജി ഡിസൈനിങ് & മെയിന്റനൻസ് | പൗൾട്രി ഫാം | ഫോട്ടോഗ്രാഫി |
ജെ.സി.ബി / ടിപ്പര്‍ / ട്രില്ലര്‍ ഓപ്പറേഷന്‍സ് | ആട് / പശു / എരുമ / മുയല്‍ / പന്നി വളർത്തൽ | കാർഷിക പരിശീലനം |
നെറ്റിപ്പട്ടം നിർമാണം | തെങ്ങു കയറ്റ പരിശീലനം | പൂച്ചെട്ടി നിർമ്മാണം |