കേരള പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് 'ഫ്രീഡം ഫ്യൂവല്‍ ഫില്ലിങ് സ്‌റ്റേഷന്‍' എന്ന പേരില്‍ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ & കറക്ഷണല്‍ ഹോമുകളിലും, ചീമേനി ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോമിലും ഒരോ പെട്രോള്‍ പമ്പുകള്‍ ആരംഭിച്ചു പ്രവർത്തിച്ചു വരുന്നു. ഓരോ പെട്രോള്‍ പമ്പിലും പതിനഞ്ചോളം തടവുകാര്‍ ജോലി ചെയ്യുന്നു. കേരള പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ് ആരംഭിച്ച പെട്രോള്‍ പമ്പുകളില്‍ ഫലപ്രദമായ പുനരധിവാസ പ്രക്രിയ സാധ്യമാക്കുന്നതിന് തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരെയാണ് നിയോഗിച്ചിട്ടുളളത്. ഈ പമ്പുകളില്‍ എട്ട് മണിക്കൂര്‍ ജോലി നോക്കുന്ന തടവുകാരന് 180/- രൂപയാണ് വേതനമായി നല്‍കുന്നത്. പൊതു ജനങ്ങള്‍ക്ക് നല്ല ഗുണനിലവാരമുളള ഇന്ധനം ക്യത്യമായ അളവില്‍ നല്‍കുക എന്നതാണ് ഇത്തരം സംരഭത്തിൻ്റെ ലക്ഷ്യം. പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനുളള സ്ഥലം ജയില്‍ വകുപ്പ് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയത് വഴി ലഭിക്കുന്ന വാടകയും, വില്‍പനയില്‍ നിന്നും ലഭിക്കുന്ന കമ്മീഷനും മുഖേന വകുപ്പിനും, സര്‍ക്കാര്‍ ഖജനാവിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുന്നതും, ലാഭത്തിൻ്റെ 50 ശതമാനം ജയില്‍ വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്നതുമാണ്.